വന്ദേഭാരത് ട്രെയിനില്‍ സഹയാത്രക്കാരോട് മതസ്പര്‍ധയോടെ സംസാരിച്ച ആളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.ബ്രിട്ടീഷ് പൗരത്വമുള്ള കോട്ടയം സ്വദേശി ആനന്ദ് മാത്യുവാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്.കണ്ണൂരിലേക്ക് പോവുകയായിരുന്ന ദമ്പതികൾക്ക് നേരെയാണ് വിദ്വേഷമുണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ചത്. ട്രെയിന്‍ തൃശൂരില്‍ നിര്‍ത്തിയപ്പോള്‍ ദമ്പതികൾ അറിയിച്ചതുപ്രകാരം പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ട്രെയിനിൽ സഹയാത്രക്കാരോട് മതസ്പർധയോടെ സംസാരിച്ച ആളെ അറസ്റ്റ് ചെയ്തു
bypudukad news
-
0