കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു


കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു.
വേലൂർ വല്ലൂരാൻ പൗലോസ് മകൻ ഷാജു(52) ആണ് മരിച്ചത്.  ബുധനാഴ്ച  പറമ്പ് നനയ്ക്കാനായി പോയപ്പോൾ കടന്നല്ലിൻ്റ കുത്തേറ്റത്.  പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നൽ പൊതിഞ്ഞ ഷാജുവിനെ  കടന്നൽ ആക്രമണത്തിൽ നിന്നും മോചിതനാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.   ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി മരണപ്പെട്ടു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വേലൂർ  ഫൊറോന ദൈവാലയത്തിൽ. ഭാര്യ: ജെസ്സി, മക്കൾ: ജിസ്മോൻ, ജിസ്ന.

Post a Comment

0 Comments