ആമ്പല്ലൂർ സ്വദേശി കുഞ്ചു സി. നായർക്ക് അമേരിക്കയിലെ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഇൻകോർപറേറ്റഡിന്റെ ആദരം


ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന സാമ്പത്തികാര്യ വിദഗ്‌ധനും ഗ്രന്ഥകാരനുമായ വരാക്കര സ്വദേശി കുഞ്ചു സി. നായർക്ക് അമേരിക്കയിലെ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഇൻകോർപറേറ്റഡിന്റെ ആദരം.
ഇന്ത്യൻ എംബസിയുമായി സഹകരിച്ച് അമേരിക്കയിൽ സംഘടിപ്പിച്ച മൈഗ്രേറ്റിങ് കോൺക്ലേവ് 2024-ൽ കുടിയേറ്റ ഇന്ത്യക്കാരെ കുറിച്ച് അവതരിപ്പിച്ച പ്രബന്ധത്തിനാണ് അംഗീകാരം. കുടിയേറ്റ ഇന്ത്യക്കാരെയും മടങ്ങിവരുന്ന പ്രവാസികളെയും പരിഗണിച്ചു കൊണ്ടുള്ള 'കുടിയേറുന്ന ഇന്ത്യക്കാരുടെ ഉന്നമനത്തിനായുള്ള നിർദേശങ്ങൾ' എന്ന 
തലക്കെട്ടിലുള്ളതാണ് പ്രബന്ധം.
സൗദി അറേബ്യയിൽ ഫിനാൻഷ്യൽ കൺസൽട്ടൻസി രംഗത്ത് പ്രവർത്തിച്ച കുഞ്ചു സി. നായർ 2022-ലാണ് പ്രവാസം അവസാനിപ്പിച്ചത്. ശേഷം ഗന്ഥരചനയിലും ശാസ്ത്ര, സാമൂഹിക പ്രവർത്തനങ്ങളിലും മുഴുകിയ 
അദ്ദേഹത്തിൻറെ നിരവധി ലേഖനങ്ങൾ ഐക്യരാഷ്ട്ര സഭയുടെ വിവിധ പ്രസിദ്ധീകരണങ്ങളും ഇന്ത്യൻ, വിദേശ മാധ്യമങ്ങളും 
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുനെസ്കോയുടെ വേൾഡ് സയൻസ് ഡേ ഫോർ പീസ് ആൻഡ് ഡെവലപ്മെന്റ് പ്രവർത്തനങ്ങളിൽ യു.എൻ നിയുക്ത പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്. നിരവധി 
പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price