എംഡിഎംഎയുമായി യുവാവ് പിടിയില്‍. മണ്ണുത്തിയില്‍ ആണ് സംഭവം.കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശി ഷമീർ (40) ആണ് മണ്ണുത്തി പോലീസിന്റെ പിടിയിലായത്.ഇയാളില്‍ നിന്നും 95 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവന്ന മയക്കുമരുന്നാണ് മണ്ണുത്തിയില്‍ വച്ച് പോലീസ് പിടികൂടിയത്.ബാംഗ്ലൂരില്‍ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി തൃശ്ശൂരില്‍ ചില്ലറ വില്പന നടത്തുന്നതിനായി കൊണ്ടുവരുന്നതിനിടയാണ് പിടിയിലായത്. പിടിയിലായ ഷമീറിർ മുൻപും ലഹരി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
0 Comments