സ്കൂൾ പാചകത്തൊഴിലാളികള്‍ക്കായി ജില്ലാതല പാചകമത്സരം നടത്തി


പൊതുവിദ്യാഭ്യാസ‌വകുപ്പ് തൃശൂർ ജില്ലയിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട പാചകത്തൊഴിലാളികള്‍ക്കായി ജില്ലാതല പാചകമത്സരം നടത്തി.തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവഹിച്ചു. തൃശൂർ വിദ്യാഭാസ ഉപഡയറക്ടർ അജിതകുമാരി അധ്യക്ഷത വഹിച്ചു.പാചക മത്സരത്തില്‍ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വെക്കോട് ജിഎഫ്‌എല്‍പി സ്കൂളിലെ സി.ഡി. സിജി ഒന്നാംസ്ഥാനവും ഇരിങ്ങാലക്കുട ഉപജില്ലയിലെ ചെങ്ങാലൂർ എഎല്‍പി സ്കൂളിലെ സി.ആർ. പ്രേമ രണ്ടാംസ്ഥാനവും വടക്കാഞ്ചേരി ഉപജില്ലയിലെ കാഞ്ഞിരക്കോട് ബിഎംപിവി സ്കൂളിലെ ശ്രീജ ബിജു മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്ക് കാഷ് അവാർഡുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും മത്സരത്തില്‍ പങ്കെടുത്ത മുഴുവൻപേർക്കും സർട്ടിഫിക്കറ്റുകളും കളക്ടർ വിതരണം ചെയ്തു.


Post a Comment

0 Comments