ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി


നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.
വാടാനപ്പിളളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡി തളിക്കുളം സ്വദേശി പാച്ചു എന്നറിയപ്പെടുന്ന
വലിയകത്ത്  വീട്ടില്‍ ഫാസിലിനെ (28) യാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.  മൂന്ന് വധശ്രമ കേസ്സുകള്‍ ഉള്‍പ്പടെ ആറോളം കേസ്സുകളില്‍ പ്രതിയാണ് ഇയാൾ.  കെ.എസ്.ആർ.ടി.സി ബസ്സില്‍ വെച്ച്  സഹയാത്രികനെ ബ്ലെയ്ഡ് കൊണ്ട് വരിഞ്ഞ്  കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്  തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ  നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍  ജില്ല കളക്ടര്‍  അര്‍ജ്ജുന്‍ പാണ്ഡ്യന്‍  ആണ്  6 മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വാടാനപ്പിളളി പോലീസ് സ്റ്റേഷന്‍  ഇന്‍സ്പെക്ടര്‍ വി.എസ്.ബിനു, എ.എസ്.ഐ സ്നേഹ മോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജ്യോതിഷ് കുമാര്‍  എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയത് ജയിലിലടച്ചത്.

Post a Comment

0 Comments