കെഎസ്‌ആർടിസി ബസില്‍ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്.ബസ് സർവീസ് തുടങ്ങുമ്ബോള്‍ സ്ത്രീകളുണ്ടെങ്കില്‍, സംവരണ സീറ്റുകള്‍ അവർക്ക് മാത്രമേ നല്‍കാവൂ.സ്ത്രീകളില്ലെങ്കില്‍ പുരുഷൻമാർക്ക് ആ സീറ്റില്‍ ഇരിക്കാം. രണ്ടില്‍ കൂടുതല്‍ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റില്‍ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നല്‍കാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ.ഓണ്‍ലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാല്‍, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകള്‍ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാല്‍ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കില്‍ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകള്‍ കയറുമ്ബോള്‍ മാറിക്കൊടുക്കണം.കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ക്കുള്ള സംവരണ സീറ്റില്‍ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേല്‍പ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്‌ആർടിസി അറിയിച്ചു.
0 Comments