കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ


വേലൂർ തലക്കോട്ടുകരയിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി അറസ്റ്റിൽ. വേലൂർ തയ്യൂർ മോളിപറമ്പിൽ സാജനെ(37) യാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 17 ന് രാത്രി രാത്രി 10 മണിയോടെയാണ് സാജനും കൂട്ട് പ്രതിയായ തലക്കോട്ടുക്കര മമ്മസ്രയില്ലത്ത് റിയാസും ചേർന്ന് ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ട് പോകുകയായിരുന്ന രണ്ട് കിലോ കഞ്ചാവ് എരുമപ്പെട്ടി പോലീസ് പിടികൂടിയത്. വാഹന പരിശോധന കണ്ട് പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റിയാസിനെ പോലീസ് പിന്തുടർന്ന് പിടികൂടി. ഇതിനിടയിൽ സാജൻ ഓടി രക്ഷപ്പെട്ടു. ഒളിവിലായിരുന്ന സാജൻ ഇന്ന് പുലർച്ചെ വീട്ടിലെത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ സി.വി ലൈജുമോൻ, എ.എസ്.ഐ കെ.ടി അനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.കെ രതീഷ്, സി.പി.ഒ ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാന്റിലായിരുന്ന റിയാസിനെ കസ്റ്റഡിയിൽ വാങ്ങിയും സാജനേയും ഒരുമിച്ച് സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. റിയാസും സാജനും ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയതിന് പോലിസ് പിടിയിലായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price