Pudukad News
Pudukad News

പ്രളയത്തിൽ നഷ്ടം സംഭവിച്ച ആമ്പല്ലൂരിലെ വ്യാപാരികൾക്ക് പത്ത് ലക്ഷം രൂപ നൽകി


പ്രളയത്തിൽ നഷ്ടം സംഭവിച്ച ആമ്പല്ലൂരിലെ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ല കമ്മിറ്റി പത്തുലക്ഷം രൂപ നൽകി.
പുതുക്കാട് മണ്ഡലം ചെയർമാൻ സെബാസ്റ്റ്യൻ മഞ്ഞളി അധ്യക്ഷത വഹിച്ചു.  ജില്ല ജനറൽ സെക്രട്ടറി എൻ.ആർ.  വിനോദ് കുമാറിൽ നിന്ന് ആമ്പല്ലൂർ യൂണിറ്റ് പ്രസിഡന്റ് ജോയ് പണ്ടാരി, യൂത്ത് വിങ്  പ്രസിഡന്റ് കെ.ടി. പിയൂസ് എന്നിവർ തുക ഏറ്റുവാങ്ങി.
മണ്ഡലം ജനറൽ കൺവീനർ  രഞ്ജിമോൻ, ട്രഷറർ ഡേവിസ് വില്ലടത്തുകാരൻ, യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി പ്രതീഷ് പോൾ, വനിതാ വിങ് ജില്ലാ ജനറൽ സെക്രട്ടറി ഫൗസിയ ഷാജഹാൻ, യൂണിറ്റ് സെക്രട്ടറി പി.എൽ. റെജി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price