ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു


തൃശൂർ ചെമ്പൂക്കാവ് പെൻഷൻ മൂലയിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. പാട്ടുരായ്ക്കൽ ഗിരിജ തിയേറ്ററിന് സമീപം റോസ് ഗാർഡൻ ശ്രീവൽസത്തിൽ സുനിൽ പൊതുവാളിന്റെ മകൻ 18 വയസുള്ള മാധവ് എസ്. പൊതുവാൾ ആണ് മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്.
ശനിയാഴ്ച വൈകീട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹകളിക്കാർ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ സുനിൽ ഹൈക്കോടതിയിൽ കോർട്ട് ഓഫിസറാണ്. അമ്മ: പൂർണിമ. സഹോദരൻ മാനവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price