ദുരന്തഭൂമിയിലേക്ക് കൈത്താങ്ങുമായി കൊടകര കെവിയുപി സ്കൂൾ


ദുരന്തഭൂമിയിലേക്ക് കൈത്താങ്ങുമായി കൊടകര മനക്കുളങ്ങര കെവിയുപി സ്കൂൾ. സ്കൂളിലെ ജീവനക്കാർ, നാട്ടുകാർ, മാനേജ്മെൻ്റ്, പിടിഎ, എസ്എസ്ജി, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, നാപ്കിൻ, എന്നിവ ശേഖരിച്ച് കളക്ടറേറ്റിലേക്ക് എത്തിച്ചുകൊടുത്തു. കൊടകര  പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാന അധ്യാപിക പി.എസ്. സീമ, മാനേജർ ബി. സദാനന്ദൻ, ട്രസ്റ്റ് പ്രസിഡണ്ട് ദിനേശ് പരമേശ്വർ എസ്എസ്ജി കൺവീനർ എൻ.വി. ബിജു എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments