വൈദ്യുത കെണി വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. വലക്കാവ് മണ്ണൂർ മുണ്ടാടന്‍ ജോണിയുടെ മകൻ 37 വയസ്സുള്ള ലിജോ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പാടശേഖരത്തേക്കുള്ള ചാലിൽ ലിജോ വീണു കിടക്കുന്നത് കണ്ട് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ