Pudukad News
Pudukad News

Adios Amigo: കോമഡിയില്‍ തകര്‍ത്താടി ആസിഫ് അലി; അഡിയോസ് അമീഗോ പ്രേക്ഷക പ്രതികരണം





ആസിഫ് അലി നായകനായെത്തിയ 'അഡിയോസ് അമിഗോ'യുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം.

ആദ്യ പകുതി മുതല്‍ തുടങ്ങുന്ന പൊട്ടിച്ചിരിയ്ക്ക് നേതൃത്വം നല്‍കുന്നത് ആസിഫ് അലിയാണ്. പാവപ്പെട്ടവനും പണക്കാരനും കണ്ടുമുട്ടുമ്‌ബോള്‍ സംഭവിക്കുന്ന സംഭവങ്ങള്‍ രസകരമാകുന്നു.

സുരാജ് വെഞ്ഞാറമ്മൂട് ഒരു സാധാരണ ജീവിതം നയിക്കുന്ന കഥാപാത്രമായി തകര്‍ത്താടി. ട്രെയിലറില്‍ ഉള്ളതിനേക്കാള്‍ ഒരു പിടി മികച്ച നിമിഷങ്ങള്‍ സുരാജ് ചിത്രത്തിലുടനീളം സ്‌കോര്‍ ചെയ്തിട്ടുണ്ട്. പ്രേക്ഷകനെ ഇമോഷണലി അവസാനം കണ്ണ് നിറയിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ നഹാസ് നാസര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

:


ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ 'അഡിയോസ് അമിഗോ'സിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറും ജേക്‌സ് ബിജോയ്‌യും ചേര്‍ന്നാണ്. ക്യാമറ - ജിംഷി ഖാലിദ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, ആര്‍ട്ട് - ആഷിഖ് എസ്, ഗാനരചന - വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ - കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍ - ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി - രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫര്‍ - പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനര്‍ - മഷര്‍ ഹംസ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ് - ഡിജിബ്രിക്‌സ്, പബ്ലിസിറ്റി ഡിസൈന്‍ - ഓള്‍ഡ്മങ്ക്‌സ്, വിതരണം - സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price