Pudukad News
Pudukad News

MDMA യുമായി ചേർപ്പ് സ്വദേശിയായ സ്‌കൂബ ഡൈവർ പോലിസിൻ്റെ പിടിയിൽ


പിടിയിലായത് തൃശൂർ മേഖലയിൽ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയെന്ന് പൊലീസ്.


ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ തേലപ്പള്ളിയിൽനിന്നും  20 ഗ്രാം MDMA യുമായി  യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ  ഡൻസാഫ് ടീമും ഇരിങ്ങാലക്കുട പോലീസും ചേർന്ന് പിടികൂടി. 

ചേർപ്പ് പെരുമ്പിളളിശ്ശേരി സ്വദേശി 24 വയസ്സുള്ള ശ്യാം ആണ് പിടിയിലായത്.


തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.



ഇരിങ്ങാലക്കുടയിലേ യും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ്  പ്രതി MDMA  കൊണ്ടുവന്നത്. 
MDMA  കൈ മാറുന്നതിനായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതി പോലീസിൻ്റെ പിടിയിൽപെടുന്നത്.

ഇയാൾ സ്‌കൂബ ഡൈവർ ആയി ജോലി ചെയ്ത് വരുകയാണ്.
തൃശൂർ  മേഖലയിൽ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു. ആർക്കൊക്കെയാണ് ഇയാൾ MDMA വില്പന നടത്തുന്നതെന്നും, ആരൊക്കെയാണ് ഇതിൻ്റെ ഉപഭോക്താക്കൾ എന്നും  പോലിസ് അന്വേഷിച്ചു വരികയാണ്.


തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശർമ്മ IPS ൻ്റെ നിർദേശ പ്രകാരം ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി. ശ്രീ. ഉല്ലാസ് കുമാർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി, ശ്രീ. K.G.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ISHO അനീഷ് കരീം , SI മാരായ ക്ളീറ്റസ് , പ്രസന്നകുമാർ, തൃശ്ശൂർ റൂറൽ DANSAF  S I മാരായ പ്രദീപ് C.R,  ജയകൃഷ്ണൻ P, ഷൈൻ T.R, ഡാൻസാഫ് അംഗങ്ങളായ  സൂരജ്.വി.ദേവ്, സോണി P.X, മാനുവൽ M.V, ഷിൻ്റോ. K. J, നിഷാന്ത്. A. B ഇരിങ്ങാലക്കുട  പോലീസ് സ്റ്റേഷനിലെ SCPO മാരായ ഉമേഷ്‌. K.V,  രാഹുൽ.A.K , CPO മാരായ അഭിലാഷ്, ലൈജു എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price