Pudukad News
Pudukad News

ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ആണ് സംഭവം. മുല്ലക്കല്‍ വീട്ടില്‍ സുരേഷ്ബാബു - ജിഷ ദമ്ബതികളുടെ മകള്‍ അമയയെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച്‌ കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയല്‍ വീട്ടിലെത്തി കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്.കുട്ടി വെള്ളത്തില്‍ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.നാട്ടുകാർ എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച്‌ വരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price