അധ്യാപക ഒഴിവ്
മറ്റത്തൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൈമറി അധ്യാപക ഒഴിവിലേക്ക് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ 10 ന് ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 7907237554.
മുപ്ലിയം ഗവ. ഹൈസ്‌കൂളില്‍ എല്‍പിഎസ്ടി, യുപിഎസ്ടി, എച്ച് എസ് ടി (ഹിന്ദി) എഫ് ടി എം എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 1 ന് രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. ഫോണ്‍- 0480 2780065.
നന്തിപുലം ഗവ. യുപി സ്‌കൂളില്‍ എല്‍പി അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. (പിഎസ്‌സി നിര്‍ദേശിച്ചിട്ടുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത) ഉദ്യോഗാര്‍ത്ഥികള്‍ ചൊവ്വാഴ്ച രാവിലെ 10ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ : 9567275697.
കോടാലി ജി.എല്‍.പി. സ്‌കൂളില്‍ എല്‍പിഎസ്എ, ജൂനിയര്‍ അറബിക് അധ്യാപക ഒഴിവുകളുണ്ട്. എല്‍.പി.എസ്.എ. ഒഴിവിലേക്ക് ശനിയാഴ്ച രാവിലെ 10.30നും അറബിക് ടീച്ചറുടെ ഒഴിവിലേക്ക് 11.30നും കൂടിക്കാഴ്ച നടക്കും. ഫോണ്‍: 8086121676
ഏങ്ങണ്ടിയൂർ ∙ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (സീനിയർ), ബോട്ടണി (സീനിയർ), ഇംഗ്ലിഷ് (ജൂനിയർ) ഗെസ്റ്റ് അധ്യാപക ഒഴിവ്. ജൂൺ 3നുള്ളിൽ പ്രിൻസിപ്പൽ, നാഷനൽ എച്ച്എസ്‌എസ്, ഏങ്ങണ്ടിയൂർ പിഒ, തൃശൂർ–680 615 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
പുത്തൻചിറ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് ജൂനിയർ, ഹിന്ദി സീനിയർ എന്നി തസ്തികകളിൽ താൽകാലിക അധ്യാപകരുടെ ഒഴിവ്. താൽപര്യമുള്ളവർ 29നു 2ന് സ്കൂളിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ചാലിശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി ജൂനിയർ ഹിന്ദി ടീച്ചർ, എഫ്ടിഎം (10ാം ക്ലാസ് ജയിച്ചവർ യോഗ്യരല്ല) എന്നീ ഒഴിവുണ്ട്. അഭിമുഖം 27ന് 2.30ന് സ്കൂൾ ഓഫിസിൽ. ഫോൺ: 0466 2255750.
പുന്നയൂർക്കുളം ∙ കടിക്കാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ മലയാളം, ഹിന്ദി, ഗണിതം, യുപിഎസ്ടി, എൽപിഎസ്ടി, ജൂനിയർ അറബിക് (എൽപി) അധ്യാപക ഒഴിവ്. ജൂനിയർ അറബിക്, യുപിഎസ്ടി കൂടിക്കാഴ്ച ഇന്ന് (വെള്ളി) 10 നും മറ്റ് തസ്തികകളിലേക്ക് 2 നും കൂടിക്കാഴ്ച നടത്തും.
പെരുമ്പടപ്പ് ∙ പാലപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഇക്കണോമിക്സ്, പൊളിറ്റിക്സ്, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി അധ്യാപകരുടെ അഭിമുഖം ഇന്നു 10നും ഫിസിക്സ്, കെമിസ്ട്രി, ഗണിതം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മലയാളം, അറബിക്, ഇംഗ്ലിഷ് അധ്യാപകരുടെ അഭിമുഖം 2നും നടക്കും.
വടക്കേകാട് ∙ ഗവ.എൽപി സ്കൂളിൽ ഫുൾ ടൈം അറബിക് അധ്യാപികയുടെ ഒഴിവിലേക്ക് ചൊവ്വ 10.30നും എൽപി അധ്യാപകരുടെ ഒഴിവിലേക്ക് 11.30 നും അഭിമുഖം നടത്തും.
പുന്നയൂർക്കുളം ∙ അണ്ടത്തോട് ഗവ.എൽപി സ്കൂളിലെ അധ്യാപക ഒഴിവിലേക്ക് ചൊവ്വ 10.30നു കൂടിക്കാഴ്ച നടത്തും.
0 Comments