Pudukad News
Pudukad News

ബസ് യാത്രക്കാരനിൽ നിന്നും കൊടകര പോലീസ് കഞ്ചാവ് പിടിച്ചെടുത്തു.

കൊടകര: ബാംഗ്ലൂർ എറണാകുളം  സ്വകാര്യ ബസ് യാത്രക്കാരനില്‍ നിന്നും കൊടകര  പൊലീസ് നടത്തിയ തെരച്ചിലിൽ  കഞ്ചാവ് പിടികൂടി .ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്തിരുന്ന എറണാകുളം സ്വദേശി നെച്ചുപാടം വീട്ടില്‍ റിതേഷിനെ (34) യാണ് കൊടകര പോലീസും ഡാന്‍സാഫ്ടീമും കൂടി പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഏട്ടരയോടു കൂടി  കൊടകര  ഗാന്ധിനഗറില്‍ വച്ച് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതിനെ തുടര്‍ന്നാണ് റിതേഷിന്റെ പക്കല്‍ 120 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price