Pudukad News
Pudukad News

നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാഹിതരായി


ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്കെത്തുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി അടുത്തിടെ വമ്പന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ നില്‍ക്കുകയാണ് ദീപക് പറമ്പോളിന്റെ അഭിനയ ജീവിതം. ധ്യാന്‍ ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ അണിനിരക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് നടന്റെ പുതിയ റിലീസ് സിനിമ.‘ഞാന്‍ പ്രകാശന്‍’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് അപര്‍ണ ആദ്യമായി അഭിനയിക്കുന്നത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തില്‍ തമിഴകത്ത് അരങ്ങേറിയ അപര്‍ണ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി മികച്ച അഭിനയം കാഴ്ച വെച്ചിരുന്നു. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപര്‍ണ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെ ഒടുവില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price