എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ 3 മുതൽ


എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ തീയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. എല്ലാ പരീക്ഷകളുടെയും മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കും.എസ്എസ്എൽസി മൂല്യനിർണയം 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറി മൂല്യനിർണയം 77 ക്യാമ്പുകളിലായി 25,000 അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം എട്ട് ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കാത്ത രീതിയിലാകും മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം. ഹയർ സെക്കൻഡറി തസ്തിക നിർണയം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments