പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ പുതുക്കാട് സെൻ്ററിന് സമീപത്തായിരുന്നു അപകടം.തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കാറിനെ മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജും ഡ്രൈവറും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറിൻ്റെ ഒരു വശത്ത് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി.
പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
bypudukad news
-
0