മുരിയാട് :
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുരിയാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. മണ്ഡലം പ്രസിഡണ്ട് ജസ്റ്റിൻ ജോർജ്, നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, മുൻ നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് ഭാരവാഹികളായ റിജോൺ ജോൺസൺ, അമൽജിത്,എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ബ്ലോക്ക് സെക്രട്ടറി ശ്രീ എം എൻ രമേശ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, മുൻ മണ്ഡലം പ്രസിഡൻറ് ഐ ആർ ജയിംസ്,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോളി ജേയ്ക്കബ്, ജോമി ജോൺ പഞ്ചായത്തംഗങ്ങളായ കെ. വൃന്ദകുമാരി, നിത അർജുനൻ, ബൂത്ത് പ്രസിഡണ്ടുമാരായ ജിൻ്റോ ഇല്ലിക്കൽ ദിനേശ് തെക്കേക്കര, കമ്മിറ്റി അംഗങ്ങൾ ആയ രാമകൃഷ്ണൻ പാലക്കാട്ട്, ശാലിനി ഉണ്ണികൃഷ്ണൻ ,സതി പ്രസന്നൻ,പ്രസന്നൻ , മധു കെ കെ ,ലിജോ മഞ്ഞളി , ദേവരാജൻ എന്നിവർ നേതൃത്വം നൽകി.
0 Comments