പാവറട്ടിയിൽ ഉത്സവം കണ്ട് നിന്ന 56കാരന് പൊലീസിന്റെ ക്രൂര മർദനം. എസ്.ഐ പല്ല് ഇടിച്ചു തകർത്തു. വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. വാക കുന്നത്തുള്ളി മുരളിയാണ്(56) ചികിൽസയിലുള്ളത്. പാവറട്ടി സ്റ്റേഷൻ എസ്.ഐ ജോഷിക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. ഉത്സവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിൽ മുരളിയെ പൊലീസ് അകാരണമായി മർദിച്ചുവെന്നാണ് പരാതി. മുരളിയുടെ മുൻ വശത്തെ രണ്ട്പല്ലുകൾ നഷ്ടപെട്ടതായും മറ്റു പല്ലുകൾ ഇളകിയതായും പറഞ്ഞു.
ഒരു പ്രശ്നത്തിലും ഇടപെടാതെ ഒതുങ്ങി നിന്ന് പൂരം കണ്ടിരുന്ന തന്നെ എന്തിനാണ് പിടിച്ചു തള്ളുന്നതെന്ന് പൊലിസ് ഓഫീസറോട് ചോദിച്ചതിൽ പ്രകോപിതനായ എസ്.ഐ മുഖത്ത് ഇടിക്കുകയായിരുന്നുവെന്ന് മുരളി പറഞ്ഞു. പൊലിസ് ഓഫീസർക്കെതിരെ മാതൃകാപരമായനടപടി വേണമെന്ന് സി.പി.എം എളവള്ളിലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. എന്നാൽ ഉത്സവ ആഘോഷം നിശ്ചയിച്ച സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത് അനുസരിക്കാതെ ചാടി കളിക്കുകയായിരുന്നുവെന്നും സി.പി.ഒ പിടിച്ചു മാറ്റുന്നതിനിടെ മുരളി തൻറെ കയ്യിൽ കടിച്ചപ്പോൾ കൈ വലിച്ചെടുക്കുകയായിരുന്നുവെന്നാണ് എസ്.ഐയുടെ വിശദീകരണം. മുരളിക്കെതിരെ കേസെടുത്തതായി എസ്.ഐ പറഞ്ഞു.

0 Comments