പറപ്പൂക്കര പഞ്ചായത്തില്‍ കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു.
പറപ്പൂക്കര  പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായ സ്പോര്‍ട്‌സ് കിറ്റ് വിതരണം യുവജനക്ഷേമ ബോര്‍ഡ് തൃശ്ശൂര്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു.
കേരളോത്സവത്തിലെ കായിക ഇനങ്ങളില്‍ പങ്കെടുത്ത 32ക്ലബുകള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. ഫുട്‌ബോള്‍,വോളിബോള്‍,ക്രിക്കറ്റ് ബാറ്റ്, ബോള്‍, കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ്,ബീന സുരേന്ദ്രന്‍,എന്‍. എം. പുഷ്പാകരന്‍, ജി. സബിത, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നവ്യ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments