കുഞ്ഞാലിപാറ കനാല്‍ ബണ്ട് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നുമറ്റത്തൂര് ഗ്രാമപഞ്ചായത്തില് ഉള്പ്പെടുന്ന കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്ക് മുതല്ക്കൂട്ടാവുന്ന കുഞ്ഞാലിപാറ കനാല് ബണ്ട് റോഡിന്റെ നിര്മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന് എം.എല്.എ നിര്വഹിച്ചു. 2023 - 24 സാമ്പത്തിക വര്ഷത്തെ ആസ്തി വികസന ഫണ്ടില്നിന്നും 19 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്മ്മിക്കുക. 400 മീറ്ററാണ് നീളം. കുഞ്ഞാലിപ്പാറ ടൂറിസം വികസനത്തിന് പുറമേ 250 ഓളം കുടുംബങ്ങള്ക്ക് പ്രയോജനം ലഭിക്കും. കൂടാതെ കൊടകര കോടാലി വെള്ളികുളങ്ങര റോഡിന് സമാന്തര പാതയായും ഈ വഴി മാറും. ഒമ്പത് മാസത്തില് നിര്മ്മാണം പൂര്ത്തീകരിക്കും.
മറ്റത്തൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് മൂത്തപാടം, രാഷ്ട്രീയകക്ഷി പ്രതിനിധികള്, പ്രദേശവാസികള് തുടങ്ങിയവര് പങ്കെടുത്തു.

Post a Comment

0 Comments