പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ പടാകുളം ഐശ്വര്യ ജി.ബി നിലയത്തിൽ 18 വയസുള്ള അനുഷ് ആണ് പിടിയിലായത്.
പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ പടാകുളം ഐശ്വര്യ ജി.ബി നിലയത്തിൽ 18 വയസുള്ള അനുഷ് ആണ് പിടിയിലായത്.പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരനായ പ്രബീഷിൻ്റെ ബൈക്കാണ്  അനുഷും പ്രായപൂർത്തിയാവാത്ത സുഹൃത്തും ചേർന്ന് മോഷ്ടിച്ചത്. മോഷ്ടിച്ച
ബൈക്കിൽ എത്തിയ പ്രതികൾ കയ്പ്പമംഗലത്ത് കടകൾ കുത്തി പൊളിച്ച കേസിൽ പിടിയിലാവുകയായിരുന്നു. കൈപ്പമംഗലം പോലീസിൻ്റെ ചോദ്യം ചെയ്യലിലാണ്  പ്രതികൾ പാലിയേക്കരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതായി പറഞ്ഞത്. കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പാലിയേക്കരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Post a Comment

0 Comments