Pudukad News
Pudukad News

പറപ്പൂക്കരയിലെ മത്സ്യകർഷകർക്ക് വള്ളവും വലയും വിതരണം ചെയ്തു


പറപ്പൂക്കര പഞ്ചായത്തിലെ മത്സ്യകർഷകർക്ക് വള്ളവും വലയും വിതരണം ചെയ്തു.നെടുമ്പാൾ തെക്കുമുറിയിൽ ശനിയാഴ്ച രാവിലെ നടന്ന പരിപാടി കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ.അനൂപ് അധ്യക്ഷത വഹിച്ചു. ബണ്ട് കനാൽ, കോന്തിപുലം കായൽ, കുറുമാലിപുഴ എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനം നടത്തുന്നതിനായാണ്  മത്സ്യകർഷകരായ നാലുപേർക്ക് വള്ളവും വലയും, നൽകിയത്.പഞ്ചായത്തംഗങ്ങളായ കെ.സി.പ്രദീപ്, ബീന സുരേന്ദ്രൻ, എൻ.എം.പുഷ്പാകരൻ, സെക്രട്ടറി ജി.സബിത, കോർഡിനേറ്റർ അജിത സുരേഷ്,ഫിഷറീസ് ഉദ്യോഗസ്ഥ ഫസീല, എം.എം.ജിബിന തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് അനുവദിച്ച 1.20 ലക്ഷം രൂപയിലാണ് പദ്ധതി നടപ്പിലാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price