പുതുക്കാട് കുറുമാലി പുഴയ്ക്കു കുറുകെയുള്ള പാലത്തിൽ റെയില്‍ മാറ്റി സ്ഥാപിച്ചു


പുതുക്കാട് കുറുമാലി പുഴയ്ക്കു കുറുകെയുള്ള പാലത്തിൽ റെയില്‍ മാറ്റി സ്ഥാപിച്ചു. 
എറണാകുളം ഭാഗത്തേയ്ക്കുള്ള പാതയിലെ റെയില്‍പാലമാണ് മാറ്റി സ്ഥാപിച്ചത്. ശനിയാഴ്ച പഴയപാലം എടുത്തുമാറ്റി പുതിയപാലം സ്ഥാപിച്ചിരുന്നു. വളരെ വേഗം കുറച്ച് ഞായറാഴ്ച മുതല്‍തന്നെ ട്രെയിനുകള്‍ കടത്തിവിട്ടുതുടങ്ങി. അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍. തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു മാവേലി എക്‌സ്പ്രസ്, ഷൊര്‍ണ്ണൂര്‍ എറണാകുളം മെമു, ഗുരുവായൂര്‍ എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍, എറണാകുളം കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍, കോട്ടയം എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍
തുടങ്ങി ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗതം ഏറെകുറെ സാധാരണസ്ഥിതിയിലേയ്‌ക്കെത്തും. പുതിയ പാലത്തിലൂടെ ഏതാനുംദിവസംകൂടി വേഗനിയന്ത്രണം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റെയിലുകള്‍ ഉറപ്പിക്കുന്ന ജോലികളാണ് ഞായറാഴ്ച തുടരുന്നത്. ഭീമന്‍ ക്രെയിനുകള്‍ ഉപയോഗിച്ചായിരുന്നു പാലം മാറ്റിവെക്കല്‍ നടത്തിയത്.

Post a Comment

0 Comments