Pudukad News
Pudukad News

തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു


തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോളേജ്  വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി  പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാര്‍വ്വതി(21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്.
ഒക്ടോബര്‍ 31 ന് വീട്ടിൽ ചവറുകള്‍ കത്തിക്കുന്നതിനിടെ  പൊള്ളലേൽക്കുകയായിരുന്നു. ശരീരമാകെ പൊള്ളലേറ്റ പാര്‍വ്വതിയെ തൃശൂര്‍ ജൂബിലി ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ  ചികില്‍സക്കായി കോഴിക്കോട് നിംസ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായുരുന്നു.
തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price