കുസാറ്റ് ദുരന്തത്തിൽ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു


കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻറിഫ്റ്റ, താമരശേരി സ്വദേശി സാറ തോമസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നാലാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.അപകടത്തിൽ പരിക്കേറ്റ നാല് പെൺകുട്ടികളുടെ നില ​ഗുരുതരമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ. ഇതിൽ രണ്ട് പേരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആകെ 49 പേരാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്.  രണ്ട് പേർ കിൻഡറിൽ നിന്ന് ഡിസ്ചാർജ് ആയി. ഒരു കുട്ടി സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price