കാത്തിരിപ്പിനൊടുവിൽ ചേർപ്പ് പാലക്കൽ കണിമംഗലം പാടം റോഡ് തുറന്നു. നാട്ടുകാരുടെ നീണ്ട ദുരിതയാത്രക്ക് ഇതോടെ പരിഹാരമായി. കുർക്കഞ്ചേരി മുതൽ പാലക്കൽ വരെയുള്ള റോഡ് നിർമാണം കാരണം കണിമംഗലം ബണ്ട് റോഡിൽ ഒരു വശത്തുകൂടെയാണ് കുറച്ചുനാളുകളായി ബസ് അടക്കമുള്ള സ്വകാര്യ വാഹനങ്ങൾ തൃശൂരിലേക്ക് സർവിസ് നടത്തിയിരുന്നത്.ഇത് ഏറെ ക്ലേശകരമായിരുന്നു. കൂടാതെ സമയനഷ്ടത്തിനും കാരണമായി. ഇരുവശങ്ങളിൽ കൂടി വാഹന സർവിസ് ആരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പലയിടങ്ങളിലും റോഡ് പണി പുരോഗമിക്കാനുണ്ട്.
കാത്തിരിപ്പിനൊടുവിൽ ചേർപ്പ് പാലക്കൽ കണിമംഗലം പാടം റോഡ് തുറന്നു
bypudukad news
-
0