യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു


യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു. എ ഗ്രൂപ്പ് നോമിനിയായ രാഹുൽ 2,21,986 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥിയും ഐ ഗ്രൂപ്പ് നോമിനിയുമായ അഡ്വ. അബിൻ വർക്കിക്ക് 1,68,588 വോട്ടാണ് ലഭിച്ചത്. അരിത ബാബു 31,930 വോട്ട് നേടി മൂന്നാമതെത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ അടക്കം 13 പേര്‍ മത്സരംഗത്തുണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും തമ്മിലായിരുന്നു. അബിൻ വർക്കി, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്.

Post a Comment

0 Comments