പെരുവനം കുട്ടൻ മാരാരുടെ 70-ാം പിറന്നാൾ -‘വാസന്തസപ്തതി’-വെള്ളിയാഴ്ച മുതൽ



മേളപ്രാമാണികൻ പെരുവനം കുട്ടൻ മാരാരുടെ 70-ാം പിറന്നാളാഘോഷം -വാസന്തസപ്തതി- വെള്ളിയാഴ്ച ആരംഭിക്കും. ചേർപ്പ് മഹാത്മാ മൈതാനിയിൽ വെള്ളി, ശനി ദിവസങ്ങളിലായാണ് ആഘോഷം നടക്കുന്നത്. ശനിയാഴ്ച രണ്ടിന് കുട്ടൻ മാരാർക്ക് ഇതുവരെ ലഭിച്ച ആദരങ്ങളുടെയും അവാർഡുകളുടെയും സുവർണമുദ്രകളുടെയും പ്രത്യേക പ്രദർശനം സംഘടിപ്പിക്കും. സ്കൂൾക്കുട്ടികളെ ഉദ്ദേശിച്ചുള്ള പ്രദർശനത്തെത്തുടർന്ന് 3.30-ന് തിരഞ്ഞെടുക്കപ്പെട്ട 600 കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകും. ഗ്രാമത്തിൽ ജനിച്ചുവളർന്ന് ലോകപ്രശസ്തനായ കുട്ടൻ മാരാരുടെ ജിവിതവിജയത്തെ ആസ്പദമാക്കിയാണ് പ്രദർശനവും ക്ലാസും സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് ഉദ്ഘാടനസമ്മേളനത്തിൽ കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. കലാമണ്ഡലം ഗോപി ഉദ്ഘാടനം നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി. മുഖ്യാതിഥിയാകും. പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളത്തിൽ 150-ലധികം കലാകാരന്മാർ പങ്കെടുക്കും.

ശനിയാഴ്ച 8.30-ന് നെന്മാറ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന സ്പെഷ്യൽ നാദസ്വരക്കച്ചേരി, 10.30-ന് പത്രി സതീഷ് കുമാർ നയിക്കുന്ന നാദലയ തരംഗ്, 12.30-ന് ‘പഞ്ചാരിവിചാര’ ചർച്ചയും സിമ്പോസിയവും എന്നിവയുണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാജ് എന്നിവർ നയിക്കുന്ന ഡബിൾത്തായമ്പക, നാലിന് പെരുവനം കുട്ടൻ മാരാരുടെ കലയും ജീവിതവും ആസ്‌പദമാക്കി കേളി രാമചന്ദ്രൻ സംവിധാനം ചെയ്ത‌ ഡോക്യുമെന്ററി ‘പ്രണതി’ പ്രദർശനം.

അഞ്ചിന് പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന വാസന്തസപ്‌തതി സമാദരണ സദസ്സ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. ഏഴിന് ഡ്രംസ് ശിവമണിയുടെ സോളോ പെർഫോമൻസ് എന്നിവയാണ് പ്രധാന പരിപാടികൾ. 



pudukad news puthukkad news

Post a Comment

0 Comments