കൊടകര ബ്ലോക്ക് കേരളോത്സവം, മറ്റത്തൂരിന് രണ്ടാം സ്ഥാനം



കൊടകര ബ്ലോക്ക് പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു. സമാപന സമ്മേളനം പുതുക്കാട് എംഎൽഎ കെ.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 18 മുതൽ ഓഫ് സ്റ്റേജ്,ഓൺ സ്റ്റേജ്,സ്പോർട്സ്,ഗെയിംസ് വിഭാഗത്തിലായി 400 ൽ അധികം മത്സരാർത്ഥികളാണ് പങ്കെടുത്തിട്ടുള്ളത്. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും കൈമാറി. അളഗപ്പ ഗ്രാമപഞ്ചായത്ത് 418 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റത്തൂർ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലകൽ,ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ്,ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ നിഖിൽ കെ.കെ എന്നിവർ പങ്കെടുത്തു.


pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price