മഞ്ഞക്കടല്‍ ആര്‍ത്തിരമ്പി ! ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്

 


കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74-ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയ ഗോള്‍ നേടിയത്. ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ്  ലൂണ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിനായി 12-ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം. ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചിട്ടും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്‍റെ മിന്നും സേവുകള്‍ ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടായി.

Post a Comment

0 Comments