പാലപ്പിള്ളിയിൽ കാട്ടാന വീട് തകർത്തു

 


പാലപ്പിള്ളിയിൽ കാട്ടാന വീട് തകർത്തു. അക്കരപ്പാഡി പള്ളത്ത് പൂഴിത്തറ സുധീറിൻ്റെ വീടാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ വീടിൻ്റെ ഒരു ഭാഗം ആന കുത്തി തകർത്ത നിലയിലാണ്. തോട്ടത്തിനോട് ചേർന്ന് ഒറ്റപ്പെട്ട വീടായതിനാൽ ഇവിടെ സമീപ പ്രദേശങ്ങളിൽ ആരുമില്ല. 

ഈ സമയം സുധീറിൻ്റെ ഭാര്യ ഷക്കീലയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ കരഞ്ഞ് ബഹളം വെച്ചതോടെ പുറത്തു നിന്ന് ചിന്നം വിളിച്ച് അലറിയ ആന തോട്ടത്തിലേക്ക് മടങ്ങി. ഒറ്റയാനയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.വീട്ടുമുറ്റത്ത് ആനയുടെ കാൽപാടുകൾ കണ്ടെത്തി.എലിക്കോട് ആദിവാസി കോളനിയിലേക്ക് പോകുന്ന വഴിയിൽ പുഴയോരത്താണ് കാട്ടാനയിറങ്ങി വീട് തകർത്തത്.ഒരു വർഷം മുൻപ് ഈ പ്രദേശത്ത് കാട്ടാനയിറങ്ങി തോട്ടം തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഒറ്റയാൻ ഇറങ്ങി വീട് തകർത്തതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

Post a Comment

0 Comments