Pudukad News
Pudukad News

ഇതാണവസരം; വെറും പത്താം ക്ലാസ് വിജയിച്ചാല്‍ മതി; സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; 56900 രൂപവരെ ശമ്പളം വാങ്ങാം


കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിലേക്ക് വന്നിട്ടുള്ള മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) അപേക്ഷ ഡിസംബർ 14ന് അവസാനിക്കും.ആകെ 362 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയില്‍ സ്ഥിര കേന്ദ്ര സർക്കാർ ജോലി നേടാനുള്ള സുവർണാവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താല്‍പര്യമുള്ളവർ ഐബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

അപേക്ഷ ആരംഭിക്കുന്ന തീയതിനവംബർ 22
അപേക്ഷ അവസാനിക്കുന്ന തീയതിഡിസംബർ 14
ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിഡിസംബർ 14

തസ്തികയും ഒഴിവുകളും

ഇന്റലിജൻസ് ബ്യൂറോ (ഐബി)യില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 362. തിരുവനന്തപുരത്ത് 13 ഒഴിവുകളാണ് വന്നിട്ടുള്ളത്.

PlaceVacancy
അഗർത്തല6
അഹമ്മദാബാദ്4
ഐസ്വാള്‍11
അമൃത് സർ7
ഭോപ്പാല്‍11
ബെംഗളുരു4
ഭുവനേശ്വർ7
ചണ്ഡീഗഡ്7
ചെന്നൈ10
ഡെഹ്‌റാഡൂണ്‍8
ഡല്‍ഹി108
ഗാങ്‌ടോക്ക്8
ഗുവാഹത്തി10
ഹൈദരാബാദ്6
ഇറ്റാനഗർ25
ജമ്മു7
കാലിപോങ്3
കൊഹിമ6
കൊല്‍ക്കത്ത1
ലേ10
ലക്‌നൗ12
മീററ്റ്2
മുംബൈ22
നാഗ്പൂർ2
പനാജി2
പട്‌ന6
റായ്പൂർ4
റാഞ്ചി2
ഷില്ലോങ്7
ഷിംല5
സിലിഗുരി6
ശ്രീനഗർ14
തിരുവനന്തപുരം13
വാരാണസി3
വിജയവാഡ3

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപമുതല്‍ 56900 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ വിജയം.

അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം.

തെരഞ്ഞെടുപ്പ്

കമ്ബ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഓഫ്‌ലൈൻ എക്‌സാം, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷ ഫീസ്

ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 650 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 550 രൂപ.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ ഐബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുക. അപേക്ഷ നല്‍കുന്നതിനായി ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ശേഷം ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം സർട്ടിഫിക്കറ്റ് കോപ്പികള്‍ സ്‌കാൻ ചെയ്ത് നല്‍കുക. അപേക്ഷ ഫീസ് അടച്ച്‌ സബ്മിറ്റ് ചെയ്യുക.

വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീർക്കുക.

*pointer-events-auto scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" tabindex="-1" data-turn-id="request-WEB:d1a60db3-5932-4100-944a-0cc7a077dcaf-2" data-testid="conversation-turn-6" data-scroll-anchor="true" data-turn="assistant">

defence ministry's intelligence department will close applications for 362 mts vacancies on december 14. candidates with a 10th-grade qualification can apply online through the ib's official website.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price