കൊടകര ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. യു.ഡി.എഫ് നില മെച്ചപ്പെടുത്തി. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായില്ല. പതിനാറ് ഡിവിഷനുകളിൽ 10 ൽ എൽ.ഡി.എഫും ആറിൽ യു.ഡി.എഫും വിജയിച്ചു. തലോർ, തൃക്കൂർ, പാലപ്പിള്ളി, വരന്തരപ്പിള്ളി, മുപ്ലിയം, കോടാലി, ആമ്പല്ലൂർ, മറ്റത്തൂർ, കൊടകര, പുതുക്കാട് ഡിവിഷനുകളാണ് എൽ.ഡി.എഫിനോടൊപ്പം നിന്നത്.
2020ൽ വിജയിച്ച തൃക്കൂർ, കല്ലൂർ, സ്നേഹപുരം ഡിവിഷനുകളിൽ തൃക്കൂർ നഷ്ടമായെങ്കിലും കല്ലൂർ, സ്നേഹപുരം ഡിവിഷനുകൾ നിലനിർത്തുകയും വെള്ളിക്കുളങ്ങര, പേരാമ്പ്ര, അളഗപ്പനഗർ ഡിവിഷനുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പുതിയ ഡിവിഷനായ പള്ളിക്കുന്നും യു.ഡി.എഫിനെ തുണച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ