Pudukad News
Pudukad News

അനില്‍ പാറേക്കാട്ട് സ്മാരക പുരസ്‌കാരം ശ്രീശോഭിന്


അന്തരിച്ച കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ പാറേക്കാട്ടിന്റെ സ്മരണക്കായി അനില്‍ പാറേക്കാട്ട് അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമ നവാഗത സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് കഥാകൃത്ത് യു.എസ്. ശ്രീശോഭ് അര്‍ഹനായി.  എ.യു. രഘുരാമപണിക്കര്‍ രക്ഷാധികാരിയായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 5001 രൂപയും ഫലകവുമാണ് പുരസ്‌കാരം. മാധ്യമപ്രവര്‍ത്തകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ശ്രീശോഭിന്റെ കഥകള്‍ സമകാലത്തോട് സംവദിക്കുന്നതാണ്. യാഥാര്‍ഥ്യവുമായി ഇഴയടുപ്പമുള്ളതാണ് ഭാഷ. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ശ്രീശോഭ് തൃശൂര്‍ എരവിമംഗലം സ്വദേശിയാണ് എം.എ., ജേര്‍ണലിസം, എല്‍.എല്‍.ബി. ബിരുദധാരിയാണ്. മാതൃഭൂമി പത്രത്തില്‍ പുതുക്കാട് മേഖല റിപ്പോര്‍ട്ടറാണ്. 
2023 ഒക്ടോബര്‍ 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് ഹാളില്‍ ചേരുന്ന അനില്‍ പാറേക്കാട്ട് അനുസ്മരണത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍ പുരസ്‌കാരം സമ്മാനിക്കും. നാടകകലാകാരന്‍ വി.ഡി. പ്രേംപ്രസാദ് അധ്യക്ഷത വഹിക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price