മാലിന്യ കേന്ദ്രങ്ങള്‍ മനോഹര ഇടങ്ങള്‍ ആക്കി മാറ്റുന്ന മാതൃകപ്രവര്‍ത്തനം പറപ്പൂക്കര പഞ്ചായത്തില്‍ തുടരുകയാണ്.
നന്തിക്കര വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ NSS വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നന്തിക്കര സെന്ററിലാണ് സ്‌നേഹാരാമം പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 25കേന്ദ്രങ്ങളില്‍ ജനുവരി 1ന് മുന്‍പായി സ്‌നേഹാരാമങ്ങള്‍ ഒരുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായിനേരത്തെ ദേശീയ പാതയോരത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. സ്‌നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനംപറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.അനൂപ് നിര്‍വഹിച്ചു.
VHSE പ്രിന്‍സിപ്പല്‍ മഞ്ജു കെ. മാത്യു അധ്യക്ഷയായി.നന്ദിനി സതീശന്‍,
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ്.വി.വി,അജിഷ ബിനു,അധ്യാപകരായ ലിജി ജോസഫ്, ഗിരിജന്‍.പി എന്നിവര്‍ സംസാരിച്ചു.
0 Comments