വാട്ടര്‍ എടിഎം കൗണ്ടറുമായി മുരിയാട് ഗ്രാമപഞ്ചായത്ത്



മുരിയാട് ഗ്രാമപഞ്ചായത്ത് വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി പഞ്ചായത്ത് ഓഫീസിനോട് ചേര്ന്ന് വാട്ടര് എടിഎം സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി വാട്ടര് എടിഎം ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കുന്ന വാട്ടര് എടിഎം ല് 1 രൂപക്ക് 1 ലിറ്ററും, 5 രൂപക്ക് 5 ലിറ്ററും ശുദ്ധീകരിച്ച വെള്ളം ലഭിക്കും. പഞ്ചായത്തിലെ കിണറില് നിന്നും വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് വാട്ടര് എടിഎം പ്രവര്ത്തിക്കുക. 5 ലക്ഷം രൂപയാണ് അടങ്കല് തുക. പഞ്ചായത്ത് പരിധിയില് ആദ്യമായാണ് വാട്ടര് എടിഎം നിലവില് വരുന്നത്.
ചടങ്ങില് വൈസ് പ്രസിഡന്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്മാന് സരിത സുരേഷ്, ആരോഗ്യ കാര്യസമിതി ചെയര്മാന് കെ.യു.വിജയന്, വികസന കാര്യ സമിതി ചെയര്മാന് കെ.പി. പ്രശാന്ത്, സെക്രട്ടറി റെജി പോള്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ എസ് സുനില്കുമാര്, നിജി വത്സന്, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യര് ആളൂക്കാരന്, മനീഷ മനീഷ്, റോസ്മി ജയേഷ്, മണി സജയന് തുടങ്ങിയവര് പങ്കെടുത്തു.

Post a Comment

0 Comments