സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒരു പവന് 120 രൂപ കുറഞ്ഞു


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഒരാഴ്ചയായി വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5320 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയും തിങ്കളാഴ്ച കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4403 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35224 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 76 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. 77 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 76 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു. ഇതോടെ കേരളത്തിലെ റീടെയില്‍ വില്‍പന വര്‍ധിച്ചിട്ടുണ്ട്‌. ആഗോള തലത്തില്‍ നിലവിലുള്ള ഇടിവ്‌ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വീണ്ടും സംസ്‌ഥാനത്ത്‌ വില കുറയാനാണ്‌ സാധ്യത.

Post a Comment

0 Comments