മുരിയാട് കാപ്പാറയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി


മുരിയാട് കാപ്പാറയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇടുക്കി ബൈസൺവാലി സ്വദേശി നടുവിലാംമാക്കൽ അഗസ്റ്റിൻ (58) ആണ് മരിച്ചത്. അഗസ്റ്റിൻ തനിച്ചാണ് കാപ്പാറയിലെ വീട്ടിൽ താമസിക്കുന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പറയുന്നു. ദുർഗന്ധത്തെ തുടർന്ന് സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. മുരിയാടുള്ള ധ്യാനകേന്ദ്രത്തിൽ കുടുംബവുമായി കഴിഞ്ഞിരുന്ന അഗസ്റ്റിൻ അവിടെ നിന്ന് പിൻമാറി സ്വന്തമായി വാങ്ങിയ വീട്ടിലായിരുന്നു താമസം. ആളൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments