മണ്ണുത്തിയിൽ മകനെയും പേരക്കുട്ടിയെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് മരിച്ചു


മണ്ണുത്തി ചിറക്കാക്കോട് മകന്‍റെ കുടുംബത്തെ പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ പിതാവും മരിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസൺ ആണ് മരിച്ചത്. നേരത്തെ തീപൊള്ളല്ലേറ്റ് മകനും പേരക്കുട്ടിയും മരിച്ചിരുന്നു. ഇതോടെ മരണം മൂന്നായി. തീ കൊളുത്തിയതിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിൽസയിലായിരുന്നു ജോൺസൺ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. തീപൊള്ളലേറ്റ് അന്ന് തന്നെ ജോൺസൻറെ മകൻ ജോജിയും പേരക്കുട്ടി 12 വയസുകാരൻ ടെണ്ടുൽക്കറും മരിച്ചിരുന്നു.ചിറക്കക്കോട് ഇക്കഴിഞ്ഞ 14ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.ജോൺസൺ തന്‍റെ മകന്‍ ജോജി, ഭാര്യ ലിജി,12കാരനായ പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് ജോണ്‍സണ്‍ ഇവരുടെ മുറിയിലെത്തി പെട്രോൾ ഒഴിച്ച് തീ വെച്ചത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ജോജി, മകന്‍ ടെണ്‍ഡുല്‍ക്കര്‍ എന്നിവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15ന് രാവിലെ മരിച്ചു. ഗുരുതര പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി ചികിത്സയില്‍ തുടരുകയാണ്. തീകൊളുത്തിയ ശേഷം ജോൺസനെ ടെറസിന് മുകളില്‍ വിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.  വീട്ടുകിണറ്റിലെ മോട്ടോര്‍ കേടാക്കിയ ശേഷം ആസൂത്രിതമായിട്ടായിരുന്നു ജോൺസൺ മകൻറെ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സമീപത്തെ വീട്ടിലെ പെെപ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. രണ്ട് വർഷത്തോളമായി ജോൺസനും ജോജിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി  പറ‍യുന്നു.

Post a Comment

0 Comments