അച്ഛനും അമ്മയും മക്കളും ഇന്ത്യയുടെ പ്രതിനിധികളായി ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക്,

 അച്ഛനും അമ്മയും മക്കളും ഇന്ത്യയുടെ പ്രതിനിധികളായി ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക്, തൃശ്ശൂർ പൂത്തോൾ അമ്പലത്ത് വീട്ടിൽ എ.യു. ഷാജു, ഭാര്യ ഷറീന ഷാജു, മക്കളായ മുഹമ്മദ് ഫായിസ്, ഫാത്തിമ ഫിസി ഫാത്തിമ ഫിദ എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട കുടുംബം. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ മലേഷ്യയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലാണ് ഇവർ പങ്കെടുക്കുന്നത്.

ഷാജു സീനിയർ 105 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഭാര്യ ഷറീന സീനിയർ 78 കിലോ, ഫിസ ജൂനിയർ 57 കിലോ, ഫിദ 53 കിലോ വിഭാഗങ്ങളിൽ മത്സരിക്കുന്നു. ഫായിസ് 95 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഷാജുവും ഭാര്യയും ഒരുമിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ മുൻപും പങ്കെടുത്തിട്ടുണ്ട്. മകൾ ഉൾപ്പെടെ ഒരുമിച്ച് അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത് ആദ്യമായാണ്.

മൂന്നുമാസം മുൻപ് ബെംഗളൂരുവിൽ വെച്ചാണ് ഇവർ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജീവൻ ജിനേഷ്, പ്രിൻസി ബിജു, ജസ്മിൻ ജമാൽ, സ്നേഹ എഡ്വേർഡ് എന്നീ നാല് മലയാളികൾകൂടി 53 അംഗ ഇന്ത്യൻ സംഘത്തിലുണ്ട്.

Post a Comment

0 Comments