കരുവന്നൂർ സഹകരണ ബാങ്ക് : ഇ.ഡി പരിശോധന പൂർത്തിയായി.

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നടത്തിയ പരിശോധന പൂർത്തിയായി. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഒഴികെ തൃശൂരിലെയും കൊച്ചിയിലെയും വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധ പുലർച്ചെ രണ്ട് മണിക്കാണ് പൂർത്തിയായത്. എന്നാൽ, അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലെ പരിശോധന രാവിലെ ഒമ്പത് മണിയോടെയാണ് പൂർത്തിയായത്. ഇന്നലെ രാവിലെ എട്ടോടെ ആരംഭിച്ച പരിശോധനയാണ് 14 മണിക്കൂറിന് ശേഷം ഇ.ഡി സംഘം അവസാനിപ്പിച്ചത്.

കരുവന്നൂർ സഹകരണ ബാങ്കിലിലേത് 500 കോടിയുടെ ക്രമക്കേടാണെന്ന പുതിയ നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയുടെ പരിശോധന, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്ക്, കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാർ ഇടപാട് നടത്തിയതായി കണ്ടെത്തിയ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും മൂന്ന് ആധാരമെഴുത്തുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജപ്പറിയിലുമാണ് പരിശോധന നടത്തിയത്. കരുവന്നൂർ സഹകരണ ബാങ്കിൽ സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതൽ ബാങ്കുകളിലേക്കും സി.പി.എം നേതാക്കളിലേക്കും നീളുന്നത്. സതീഷ് കുമാറിന്റെ ബിനാമികളുടെ വീട്ടിലും പരിശോധന നടന്നു.രാവിലെ എട്ടോടെ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ എത്തിയ ഇ.ഡി സംഘം, കണ്ണനെ അവിടേക്കു വിളിച്ചുവരുത്തിയായിരുന്നു പരിശോധന ആരംഭിച്ചത് കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ നാല് സഹകരണ ബാങ്കുകൾ വഴി പുറത്തേക്ക് കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കണ്ണനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

Post a Comment

0 Comments