നടിയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച് സലിം,പ്രദീപ് എന്നിവരെയാണ് വിയ്യൂരിൽ എത്തിച്ചത്.ഇവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാൽസംഗം ചെയ്യിപ്പിച്ചെന്ന കേസിൽ ദിലീപ് കുറ്റവിമുക്തനെന്ന് കോടതി വിധി. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി. പൾസർ സുനി അടക്കം കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരും കുറ്റക്കാരാണെന്നും കൂട്ടബലാൽസംഗം അടക്കം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചയായിരിക്കും ശിക്ഷാവിധി. അപ്പീൽ നൽകുമെന്ന് നിയമമന്ത്രി വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ