വിദ്യാർഥികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍. മലപ്പുറം വാണിയമ്ബലം മടശ്ശേരി സ്വദേശി മുൻസാഫിറാണ് അറസ്റ്റിലായത്.കുന്നംകുളത്തെ സ്വകാര്യ സ്കൂള്‍ വിദ്യാർഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി.ഹോസ്റ്റല്‍ വാർഡൻ കൂടിയാണ് മുൻസാഫിർ. ഇയാള്‍ സ്‌കൂളിലെ താത്ക്കാലിക അധ്യാപകനായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിദ്യാർഥികളെ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കുന്നംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ