എൽഡിഎഫ് പറപ്പൂക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. നന്തിക്കരയിൽ നടന്ന പരിപാടി സിപിഎം ജില്ലാ കമ്മറ്റി അംഗം പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സിപിഐ പറപ്പൂക്കര ലോക്കൽ സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ, ഇ.കെ. അനൂപ്, പി.ഡി. നെൽസൺ, സിപിഎം പറപ്പൂക്കര ലോക്കൽ
സെക്രട്ടറി കെ.കെ. രാമകൃഷ്ണൻ, നെല്ലായി ലോക്കൽ സെക്രട്ടറി ടി.ആർ. ലാലു എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ