Pudukad News
Pudukad News

ഡിസംബറിലെ കറണ്ട് ബില്ലില്‍ വരുന്നത് വലിയ മാറ്റം! കെഎസ്‌ഇബിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത, ഇന്ധന സര്‍ചാര്‍ജ് കുറയും


കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെ എസ് ഇ ബിയുടെ വക ആശ്വാസ വാർത്ത. ഡിസംബറിലെ കറണ്ട് ബില്ലില്‍ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെ എസ് ഇ ബി അറിയിച്ചു.സെപ്റ്റംബർ - നവംബർ കാലയളവില്‍ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെ എസ് ഇ ബി അറിയിച്ചു. പ്രതിമാസ ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും, രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബർ മുതല്‍ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്. ഇതിലാണ് കെ എസ് ഇ ബി ഇപ്പോള്‍ കുറവ് വരുത്തിയിരിക്കുന്നത്. സർ ചാർജ് പരിധി എടുത്ത് കളഞ്ഞതോടെ സർ ചാർജ് ഉയരുമെന്ന് ചില മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത് മുൻ നിർത്തി വൈദ്യുതി മന്ത്രിയുടെ ഓഫിസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

3 കമന്റുകൾ

  1. 50 രൂപ കുറയുമോ ഇലക്ഷൻ കഴിഞ്ഞാൽ എത്ര കൂട്ടും. ഏറ്റവും കൊള്ള k s eb ആണ്.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാം ഇലക്ഷൻ മുന്നിൽ കണ്ട് കളിപ്പീര്😡

    മറുപടിഇല്ലാതാക്കൂ
  3. അല്ലാതെ എന്താ, ഇലക്ഷന് മുന്നിൽ കണ്ട്, ആരോടാണ്, ഇതൊക്ക, ഇതെല്ലാം കഴിഞ്ഞാൽ വീണ്ടും, ഇതിന്റെ എല്ലാം ഇരട്ടി ആകും.

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price