Pudukad News
Pudukad News

കൊടകര ഷഷ്ഠിക്കിടെ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ


കൊടകര ഷഷ്ഠിക്കിടെ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.പാവറട്ടി കാക്കശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ എബിൻ ജോൺസനെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.
കൊടകര ഷ്ഷഠിയോടനുബന്ധിച്ച് കാവടി സെറ്റുകൾ കൊടകര ടൗണിൽ പ്രവേശിക്കുന്ന സമയത്ത് ഹൈവേയിൽ നിന്നും വാഹനങ്ങൾ കൊടകര ഭാഗത്തേക്ക് പോകരുതെന്നുള്ള നിർദേശം പാലിക്കാതെ ഇരു ചക്രവാഹനത്തിൽ വന്ന പ്രതി കൊടകര എസ്എച്ച്ഒയെയും മറ്റ് പോലീസ് ഉദ്ദ്യോഗസ്ഥരെയും തളളി മാറ്റി ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം വരുത്തുകയും മറ്റു യാത്രക്കാർക്ക് മാർഗ്ഗ തടസ്സമുണ്ടാക്കുന്ന രീതിയിൽ ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിനാണ് അറസ്റ്റ്. 
എബിൻ ജോൺസ് പാവറട്ടി പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലും പ്രതിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price